“ലോകകപ്പ് ഫുട്ബാൾ മാമാങ്കത്തിന് സാക്ഷ്യം വഹിക്കാൻ ഖത്തറിലെത്തിയ 30ഓളം രാജ്യങ്ങളിൽ നിന്നുള്ളവർക്ക് താമസ സൗകര്യമൊരുക്കാൻ കഴിഞ്ഞതിൻ്റെ ചാരിതാർഥ്യത്തിലാണ് ലാൻഡ് റോയൽ പ്രോപർട്ടീസ് മാനേജിങ് ഡയറക്ടർ സുഹൈർ ആസാദ്. ‘ഫൈനൽ കഴിഞ്ഞപ്പോൾ അക്ഷരാർഥത്തിൽ ഞാൻ കരയുകയായിരുന്നു. സ്വന്തം വീട്ടിൽ നടന്നൊരു ചടങ്ങ് വിജയകരമായി നടത്തിയതിന്റെ സന്തോഷക്കണ്ണീരായിരുന്നു അത്’- സുഹൈർ പറയുന്നു”
കുട്ടിക്കാലത്ത് കൊച്ചി കലൂർ ആ സാദ് റോഡിലെ ആ വീട്ടിലേക്ക് സുഹൈർ ആസാദിനെ തേടി ഖത്തർ വിരുന്നെത്തിയിരുന്നു. ഉമ്മ ഷെമിയുടെ ഉപ്പയടക്കമുള്ള ബന്ധുക്കൾ ഖ ത്തറിലുണ്ട്. നാട്ടിൽ സ്കൂൾ തുറക്കാറായെന്നറിയി ച്ച് മഴ തുടങ്ങുമ്പോൾ അവരിൽ പലരും അവധി ക്ക് നാട്ടിലെത്തും; ചോക്ലേറ്റുകളും കളിപ്പാട്ടങ്ങളു മൊക്കെയായി കളിക്കാൻ ബന്ധുക്കളായ കുട്ടി കളൊക്കെ വീട്ടിൽ വിരുന്നെത്തുന്ന കാലത്തിനാ യി കാത്തിരിക്കുമായിരുന്നു സുഹൈർ വർഷങ്ങ ൾ പലത് കഴിഞ്ഞു ഖത്തറിൽ നിന്ന് വരുന്നവരെ യെല്ലാം സന്തോഷത്തോടെ സ്വീകരിച്ചിരുന്ന സു ഹൈർ വർഷങ്ങൾ കഴിഞ്ഞപ്പോൾ ഖത്തറിൽ വി രുന്നിനെത്തുന്നവരെ വരവേൽക്കുന്ന ആളായി ഫുട്ബാൾ മാമാങ്കത്തിന് സാക്ഷ്യം വഹിക്കാൻ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഖത്ത റിലെത്തിയവർക്ക് സ്വാഗതമോതാനുള്ള ഭാഗ്യമാ ണ് സുഹൈറിനെ തേടിയെത്തിയത്. സുഹൈർ മാനേജിങ് ഡയറക്ടറായ ലാൻഡ് റോയൽ പ്രോ പർട്ടീസ് ലോകകപ്പ് കാലത്ത് 30ഓളം രാജ്യങ്ങളി ൽ നിന്നുള്ളവർക്ക് ആതിഥേയരായ ‘ഖത്തർ ഒരു വലിയ വികാരമായി ചെറുപ്പം മുതലേ മനസ്സിലു ണ്ട്. ഉമ്മയുടെ ഉപ്പ പി.പി. ബുഹാരി ഹാജി അടക്ക മുള്ള ബന്ധുക്കൾ ഖത്തറിൽ വിജയം കൈവരിച്ച വരാണ്. ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്കൂളിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ് വല്യുപ്പ. അ വരുടെയെല്ലാം വിജയകഥകൾ കേട്ടാണ് വളർന്ന ത്. ഖത്തറിൽ പോകുന്നവരെല്ലാം രക്ഷപ്പെടുമെ ന്ന ചിന്ത ചെറുപ്പത്തിലേ ഉള്ളിൽ കടന്നുകൂടിയിരുന്നു. 2010ൽ ലണ്ടനിലെ മിഡിൽസെക്സ് യൂനിവേഴ്‌സിറ്റിയിൽ നിന്ന് മാർക്കറ്റിങ് മാനേജ്മെൻ്റിൽ എം.എ കഴിഞ്ഞ് യു.കെയിൽ സെറ്റിലാക ണോ നാട്ടിൽ ഭാഗ്യ പരീക്ഷണം നടത്തണോ എന്നൊക്കെ ആലോചി ച്ച് കഴിയുമ്പോൾ ഉമ്മയാണ് ഖത്തറിലേക്ക് പോകാൻ ഉപദേശിക്കുന്ന ത്. അങ്ങിനെ ലോകകപ്പിനെ കാത്തിരിക്കുന്ന ഖത്തറിലെത്തി. അതി ന്റെ ഭാഗമാകാനും ഭാഗ്യമുണ്ടായി- സുഹൈർ പറയുന്നു.
ആനന്ദക്കണ്ണീർ വീഴ്ത്തിയ ഫൈനൽ
പെട്രോകെമിക്കൽ മേഖലയിൽ പ്രവർത്തിക്കുന്ന ക്യൂ.ആർ.ഐ ഗ്രൂ പ് മാനേജിങ് ഡയറക്ടറും കെ.ബി.എഫ് സ്ഥാപക പ്രസിഡന്റുമായ അബ്ദുല്ല തെരുവത്താണ് സുഹൈറിനെ ഖത്തറിലെത്തിക്കുന്നത്. ഉ മ്മയുടെ പിതൃസഹോദരിയുടെ മകനാണ് അദ്ദേഹം. ഭാഗ്യമോ നിർഭാ ഗ്യമോ സുഹൈറിന് ജോലിയൊന്നും ശരിയായില്ല. ഇവിടെ ബന്ധു വിനൊപ്പം താമസിക്കുമ്പോൾ സുഹൃത്തും റൂംമേറ്റുമായ ഫെമിൽ മു ഹമ്മദ് ആണ് റിയൽ എസ്റ്റേറ്റിൻ്റെ സാധ്യതകളെ കുറിച്ച് പറയുന്നത്. അങ്ങിനെ ഹെമിലിൻ്റെ പ്രോത്സാഹനമനുസരിച്ച് സുഹൈർ ഈ മേ ഖലയിലേക്ക് എത്തിപ്പെടുകയായിരുന്നു.
ലോകകപ്പ് ഖത്തറിൻ്റെ റിയൽ എസ്റ്റേറ്റ് മേഖലയിൽ വലിയ സാധ്യ തകൾ തുറന്നുകൊടുക്കുമെന്ന ദീർഘവീക്ഷണത്തോടെയാണ് കാര്യ ങ്ങൾ മുന്നോട്ടുനീക്കിയത്. അന്ന് ചർച്ച മുഴുവൻ ലോകകപ്പിനെ കുറി ച്ചാണ്. എങ്ങിനെയും അതിൻ്റെ ഭാഗമാകണമെന്ന ചിന്ത അന്നുമുതലേ സുഹൈറിന്റെ മനസ്സിലുണ്ടായിരുന്നു. അങ്ങിനെ 2011 മുതൽ തന്നെ ലോകകപ്പിനെ വരവേൽക്കാനുള്ള തയാറെടുപ്പുകൾ തുടങ്ങി. 2021 ആ യപ്പോൾ തന്നെ തയാറെടുപ്പുകൾ പൂർത്തിയായി ലോകകപ്പിന് വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ എത്തുമെന്നും അവർക്കായി താത്കാലിക താമസസൗകര്യങ്ങൾ വേണ്ടി വരുമെന്നും മനസ്സിലായപ്പോഴാണ് ആ വ ഴിയിലെ സാധ്യതകൾ മുന്നിൽ തെളിഞ്ഞത്. മിഡിലീസ്റ്റ് ഫാൻ സോണി ന്റെ ചുമതലയുള്ള ഖത്തറിലെ തമീമി കുടുംബാംഗം ബന്ധപ്പെട്ടപ്പോ ഴാണ് ഒഴിവായി കിടന്ന അപാർട്ട്മെൻ്റുകൾ താമസസ്ഥലങ്ങളാക്കി മാ റ്റാമെന്ന ചിന്തയുണ്ടായത്. അങ്ങിനെ മുംതസ, ഹിലാൽ, മത്താർ ഖദീം, ഐൻ ഖാലിദ് തുടങ്ങിയ സ്ഥലങ്ങളിൽ 30ഓളം ഹോട്ടൽ അപാർട്ട്മെ ന്റുകൾ തയാറാക്കി. ഇൻ്റർനെറ്റ്, ടി.വി, വാഹനം, ആഹാരവും മരുന്നുമൊ ഒക്കെ വാങ്ങിച്ചുകൊടുക്കാൻ കെയർടേക്കർ തുടങ്ങി സർവ സൗകര്യങ്ങ ളും ഒരുക്കിയാണ് അതിഥികളെ വരവേറ്റത്.
‘ശരിക്കും നമ്മുടെ വീട്ടിൽ ഒരു അതിഥി വരുമ്പോൾ സ്വീകരിക്കു ന്ന രീതിയിലാണ് ഞങ്ങൾ ആതിഥേയത്വം വഹിച്ചത്. ഇന്ത്യ, ഡെൻമാ ർക്ക്, സ്വീഡൻ, ഐസ്‌ലാൻ്റ്, സൗദി, യു.എ.ഇ, ബഹ്‌റൈൻ, ശ്രീലങ്ക, നോർവെ, കാനഡ തുടങ്ങി 30ഓളം രാജ്യങ്ങളിൽ നിന്നുള്ള ഫുട്ബാ ൾ പ്രേമികളെ ഞങ്ങൾ വരവേറ്റു. അവരിൽ പല രാജ്യക്കാരും പിന്നീ ട് ഖത്തറിൽ വരാൻ പോലും സാധ്യതയില്ലാത്തവരാണ്. അപ്പോൾ അ വർക്ക് അവിസ്മരണീയ അനുഭവങ്ങൾ നൽകണമെന്ന് ഞങ്ങൾക്ക് നി ർബന്ധമുണ്ടായിരുന്നു. ചെയ്തുകൊടുത്ത സൗകര്യങ്ങൾക്കൊക്കെ അതിഥികളും ഖത്തരികളുമെല്ലാം നന്ദി പറഞ്ഞപ്പോൾ മലയാളി എ ന്ന നിലയിൽ ഏറെ അഭിമാനം തോന്നി. ലോകകപ്പ് ആണ് എന്നെ ഇ വിടെ പിടിച്ചു നിർത്തിയത് എന്നുപറയാം. എനിക്ക് ഒരുപാട് ലാഭം ഉണ്ടാക്കാമായിരുന്നു അന്ന്. പക്ഷേ, ചെയ്തില്ല. പോറ്റമ്മ രാജ്യമായ ഖത്തറിനുവേണ്ടി സേവനം ചെയ്യാൻ കഴിയുന്ന ഒ രു അവസരമായാണ് ഞാൻ അതിനെ കണ്ടത് സത്യത്തി ൽ ലോകകപ്പിൻ്റെ ആവേശത്തിൽ വളർന്നുവന്ന കമ്പനി യാണ് എന്റേത്. വലിയ ഫുട്ബാൾ ഫാൻ അല്ലാതിരുന്നി ട്ട് കൂടി ഞാൻ 12 മാച്ചുകൾ കണ്ടു. ഉദ്ഘാടന മത്സരത്തി ന് ഉപ്പ ടി.ഇ. ആസാദിനെയും ഉമ്മ ഷെമിയെയും ഇവിടെ കൊണ്ടുവന്നിരുന്നു. ഫൈനൽ ദിനത്തിലായിരുന്നു ഉപ്പ യുടെ സഹോദരൻ്റെ മകളുടെ കല്യാണം അതിൽ പങ്കെ ടുക്കാൻ നാട്ടിൽ പോകാതെ ഞാൻ ഫൈനൽ കാണാൻ ലുസൈൽ സ്റ്റേഡിയത്തിലെത്തി ഫൈനൽ കഴിഞ്ഞപ്പോ ൾ അക്ഷരാർഥത്തിൽ ഞാൻ കരയു കയായിരുന്നു. സ്വന്തം വീട്ടിൽ നട ന്നൊരു ചടങ്ങ് വിജയകരമായി നട ത്തിയതിന്റെ സന്തോഷക്കണ്ണീരായി രുന്നു അത്’- സുഹൈർ പറയുന്നു.
ഒത്തൊരുമിച്ച് ലണ്ടനിലേക്കും
റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് ഇറങ്ങുമ്പോൾ സെഫ് വൺ എന്നായിരുന്നു കമ്പനിയുടെ പേര്. 2014ലാണ് അത് ലാൻഡ് റോയൽ എന്ന ബ്രാൻഡ് ആയത്. 2015ൽ സഹപാഠികളും അടുത്ത സുഹൃത്തുക്കളാ യ നസിം ഹെൽത് കെയർ മാനേ ജിങ് ഡയറക്ടർ വി.പി. മിയാൻദാ ദ്, അസ്‌ദ ഹോൾഡിങ് മാനേജി ങ് ഡയറക്ടർ സലിൽ മൊയ്തീൻ എ ന്നിവരും പങ്കാളികളായി ‘പ്ലസ് ടു മുതൽ തുടങ്ങിയ സൗഹൃദമാണ് ഞങ്ങളുടേത്. ലണ്ടൻ പഠനകാല ത്തൊക്കെ ഞങ്ങൾ ഒരുമിച്ചായിരു ന്നു ഈ ഒത്തൊരുമയാണ് ഗ്രൂപ്പി ഒന്റെ വിജയത്തിനും കാരണം. അതു കൊണ്ട് തന്നെയാണ് ഞങ്ങൾ പഠി ച്ച യു.കെയിലേക്ക് കഴിഞ്ഞ വർഷം ലാൻഡ് റോയലിന്റെ പ്രവർത്തനം വ്യാപിപ്പിക്കാൻ കഴിഞ്ഞതും.” സൗഹൃദത്തി ന്റെ ശക്തിയെ കുറിച്ച് സുഹൈറിൻ്റെ വാക്കുകൾ. ലോക കപ്പിന് മുന്നോടിയായി തന്നെ റീഗൽ ഫസിലിറ്റി മാനേ ജ്മെന്റ് എന്ന കമ്പനിയും സുഹൈർ ആരംഭിച്ചു. ലോകക പ്പിന്റെ ഭാഗമായി ഖത്തറിൽ നിരവധി താമസയിടങ്ങളും സ്റ്റേഡിയവും ഉയർന്നുവന്നിരുന്നു. അവയുടെ മാനേജ്മെ ന്റിന് വേണ്ടിയാണ് റീഗൽ തുടങ്ങിയത്. ഗൾഫിലെ റിയൽ എസ്റ്റേറ്റ് ബിസിനസ് എന്ന് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിലേക്ക് ആദ്യമോടിയെത്തുക ഒരു വില്ല എടുത്ത് അത് പാർട്ടീഷ്യൻ ചെയ്ത് 10,15 ആൾക്കാരെ താമസിപ്പിക്കുന്നതാണ്. എന്നാൽ, ഇതിൽ നിന്ന് വ്യത്യസ്തമാണ് തങ്ങളുടെ രീതിയെന്ന് സുഹൈർ പറയുന്നു. ‘ലണ്ടനിൽ നിന്നുള്ള അനുഭവത്തിൻ്റെ വെളിച്ചത്തിൽ പ്രോപർട്ടി മാനേജ്‌മെന്റ്റ് ആണ് ഞങ്ങൾ നടത്തുന്നത്. ഫ്ലാറ്റ് ഉടമകളുമായി നല്ല ബന്ധം ഉണ്ടാക്കി, അവരുടെ പ്രോപർട്ടി സംബന്ധമായബിസിനസുകളെല്ലാം കൈകാര്യം ചെയ്ത് അവർക്ക് സ്ഥിരവരുമാനം ഉറപ്പാക്കി കൊടുക്കും. പ്രോപർട്ടി ലീസിങ് ആൻഡ് സബ് ലീസിങ്, പ്രോപർട്ടി മാനേജ്‌മെന്റ്, റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് എന്നിവയാണ് ലാൻഡ് റോയിൽ കൈകാര്യം ചെയ്യുന്നത്. ഒരു ബിൽഡി ങ് മുഴുവനായി എടുക്കുക, അത് മൊ ത്തം വാടകക്ക് കൊടുക്കുക, വാടക പിരിച്ചെടുക്കുക, അറ്റകുറ്റപ്പണികൾ, ലിഫ്റ്റ് മാനേജ്‌മെന്റ്, പരാതികൾ പ രിഹരിക്കൽ, ക്ലീനിങ്, പ്രോപർട്ടി മാ ർക്കറ്റിങ് തുടങ്ങി കെട്ടിട ഉടമക്ക് ആ വശ്യമായ ബാങ്കിങ് സേവനങ്ങൾ വ രെ ലാൻഡ് റോയൽ ഉറപ്പാക്കുന്നു. വാടകക്ക് നൽകും മുമ്പ് താമസക്കാ രെ കുറിച്ച് പഠിക്കുക, ഇടക്കിടെ കെ ട്ടിടം ശരിയായ വിധം പരിപാലിക്കു ന്നുണ്ടോയെന്ന് പരിശോധിക്കുക, ഉ പഭോക്താക്കൾക്ക് ആവശ്യമായ ത മസ്-ഓഫിസ് സൗകര്യങ്ങൾ സജ്ജ മാക്കുക എന്നിവയൊക്കെ ലാൻഡ് റോയൽ വിശ്വസ്തതയോടെ നിർവഹി ക്കുന്നു. 1200 ഓളം ഫാറ്റുകളാണ് ലാൻഡ് റോയൽ ഇപ്പോൾ മാനേജ് ചെയ്യുന്നത്. ഒമ്പത് രാജ്യങ്ങളിൽ നി ന്നുള്ള 150ഓളം ജീവനക്കാരും ഗ്രൂ പ്പിന് ഉണ്ട്. പല രാജ്യങ്ങളിൽ നിന്നു ള്ള സംസ്കാരവും വൈബും ഉറപ്പാ ക്കുന്നതിനാണ് ഇന്ത്യ ശ്രീലങ്ക, ബം ഗ്ലാദേശ്, നേപാൾ, ഘാന, കെനിയ, ടുണീഷ്യ, ഈജിപ്ത്‌ത് ഫിലിപ്പീൻസ് എന്നിവടങ്ങളിൽ നി ന്നുള്ള ജീവനക്കാരെ നിയമിച്ചിരിക്കുന്നത്. ഫെമിന കബീർ ആണ് സുഹൈറിൻ്റെ ഭാര്യ. എം.ഇ.എസ് സ്കൂൾ വിദ്യാർഥികളായ സോയ, സിയ, സംറിൻ എന്നിവരാണ് മക്കൾ.
ഖത്തറിൽ പോകുന്നവരെല്ലാം രക്ഷപ്പെടുമെന്ന ചിന്ത ചെറുപ്പത്തിലേ ഉള്ളിൽ കടന്നുകൂടിയിരുന്നു. 2010ൽ ലണ്ടനിലെ മിഡിൽസെക്സ് യൂനിവേഴ്‌സിറ്റിയിൽ നിന്ന് മാർക്കറ്റിങ് മാനേജ്മെന്റ്റിൽ എം.എ കഴിഞ്ഞ് യു.കെയിൽ സെറ്റിലാകണോ നാട്ടിൽ ഭാഗ്യ പരീക്ഷണം നടത്തണോ എന്നൊക്കെ ആലോചിച്ച് കഴിയുമ്പോൾ ഉമ്മയാണ് ഖത്തറിലേക്ക് പോകാൻ ഉപദേശിക്കുന്നത്.